കർണാടകയിൽ 44631 പുതിയ കോവിഡ് രോഗികൾ;50 ശതമാനത്തോളം ബെംഗളൂരുവിൽ

1200-bengaluru-govt-hospital
ബെംഗളൂരുവിലെ ആശുപത്രിയിൽനിന്നുള്ള ദൃശ്യം
SHARE

ബെംഗളൂരു∙ കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 44,631 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി രോഗബാധ സ്ഥിരീകരിച്ചതിൽ 20,870 കേസുകൾ ബെംഗളൂരുവിലാണ്. ഇതോടെ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 4,64,363 ആയി ഉയർന്നു. പോസിറ്റിവിറ്റി റേറ്റ് 29.03 ശതമാനം. തിങ്കളാഴ്ച സംസ്ഥാനത്ത് 44,438 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

കോവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളിൽ മരിച്ചത് 292 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 16,538 ആയി. ബെംഗളൂരുവിൽ ഒരു ദിവസം രോഗം ബാധിച്ച് പുതുതായി 132 പേർ മരിച്ചു. ബെംഗളൂരുവിലെ ആശുപത്രികൾ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്. ഐസിയു കിടക്കകൾ കിട്ടാനില്ല. രണ്ടാം തരംഗത്തിൽ ബെംഗളൂരുവിൽ ദിവസവും നൂറിനു മുകളിൽ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കർണാടകയിൽ ഓക്സിജൻ ക്ഷാമം തുടങ്ങിയതോടെ മരണ സംഖ്യയും ഉയരുകയാണ്. ബെംഗളൂരുവിൽ അടക്കം പല ആശുപത്രികളും ഓക്സിജൻ ക്ഷാമത്തിൽ ആശങ്ക ഉയര്‍ത്തിക്കഴിഞ്ഞു. തിങ്കളാഴ്ച മൂന്ന് ആശുപത്രികൾ ഓക്സിജൻ ക്ഷാമമുണ്ടെന്ന് പരാതി അറിയിച്ചു. അതേസമയം കോവിഡ് പ്രതിരോധത്തിൽ മാധ്യമപ്രവർത്തകർക്കും മുൻനിര പോരാളികളെന്ന പരിഗണന കിട്ടുമെന്നു കർണാടക സർക്കാർ അറിയിച്ചു. മാധ്യമപ്രവർത്തകർക്കു മുൻഗണനാ ക്രമത്തിൽ വാക്സീൻ നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു.

English Summary: 44,631 New Covid Cases In Karnataka, Nearly 50% Of Them From Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA