ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ലോക്ഡൗണിനെ തുടർന്നു ജനങ്ങൾ പ്രയാസം അനുഭവിക്കുന്ന ഡൽഹിയിൽ അടുത്ത രണ്ടു മാസത്തേക്ക് 72 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കു സൗജന്യ റേഷൻ നൽകുമെന്നു സർക്കാർ. ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് 5,000 രൂപ ധനസഹായവും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു.

കോവിഡ് പ്രതിരോധം മെച്ചപ്പെടുമെന്നാണു പ്രതീക്ഷയെന്നും ലോക്ഡൗൺ രണ്ടുമാസം നീണ്ടുനിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് 1.56 ലക്ഷം ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് 5,000 രൂപ വീതം ആം ആദ്മി സർക്കാർ ധനസഹായം നൽകിയിരുന്നു. കോവിഡ് കേസുകളുടെ എണ്ണം ഉയർന്നതിനാൽ മേയ് 10 വരെയാണു ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.

English Summary: Covid: Delhi govt to provide free ration; financial aid to auto, taxi drivers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com