ADVERTISEMENT

കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്നു സുരേന്ദ്രൻ പറഞ്ഞു. പാർട്ടി സെക്രട്ടറിയെപ്പോലെയല്ല പെരുമാറേണ്ടത്. 2014ലെ കണക്ക് നോക്കിയാൽ എട്ടു ശതമാനം വോട്ട് സിപിഎമ്മിന് നഷ്ടമായി. ഈ തിരഞ്ഞെടുപ്പിലും സിപിഎമ്മിനു വോട്ട് കുറഞ്ഞു. പാലക്കാട് സിപിഎം വോട്ട് കച്ചവടം നടത്തിയതായും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.

പാലക്കാട്ട് സിപിഎമ്മിനു 2500 വോട്ട് നഷ്ടമായി. ഇതു കച്ചവടം ചെയ്തതാണ്. മഞ്ചേശ്വരത്ത് എൽഡിഎഫിനു കുറഞ്ഞ വോട്ടുകൾ എവിടെ പോയി. കുണ്ടറയിൽ 20,000 വോട്ട് കുറഞ്ഞു. ഇതും വിറ്റതാണോ? തൃപ്പൂണിത്തുറയിലും എൽഡിഎഫിനു വോട്ടു കുറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

വർഗീയ ശക്തികളെ കൂട്ടുപിടിച്ചതു മുഖ്യമന്ത്രി ഇതുവരെ നിഷേധിച്ചിട്ടില്ല. ലീഗ് മത്സരിക്കാത്ത ഇടങ്ങളിൽ‌ മുസ്‍ലിം വോട്ടുകൾ എല്‍ഡിഎഫിനു കിട്ടി. സ്വന്തം കാലിനടിയിലെ മണ്ണ് പോകുന്നതാണു ചെന്നിത്തല നോക്കേണ്ടത്. തോല്‍വിയുടെ ഉത്തരവാദിത്തം നിഷേധിക്കുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

English Summary: K Surendran raise allegations against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com