കെഎസ്ആർടിസി ദീർഘദൂര, രാത്രികാല സർവീസുകൾ തുടരും; 15 മുതൽ കൂടുതൽ പകൽ സർവീസ്

kottayam-ksrtc-stand
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും പൊതുഗതാഗതം അവശ്യസർവീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു. നിലവിലെ ഉത്തരവ് അനുസരിച്ച് 50% സർവീസുകൾ നിലനിർത്തും. ആവശ്യമെങ്കിൽ കോവിഡ് മാറുന്ന നിലയ്ക്ക് 70% ആയി കൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്.

മേയ് 15 മുതൽ കർഫ്യൂ/ലോക്ഡൗൺ ഒഴിവാക്കുന്ന മുറയ്ക്ക് സർവീസുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള നിർദ്ദേശം നൽകിയിതായും സിഎംഡി അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിനു കഴി‍ഞ്ഞ രണ്ടു ഞായറാഴ്ചയും കെഎസ്ആർടിസി  സർവീസുകൾ നടത്തിയിരുന്നു. വരുമാനത്തേക്കാൽ കൂടുതൽ ഡീസൽ ചെലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടും സർവീസുകൾ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സർവീസുകൾ കുറച്ചുവെന്നതല്ലാതെ ദീർഘദൂര സർവീസുകൾ കുറച്ചിരുന്നില്ല.

മേയ് 15 മുതൽ പകൽ കൂടുതൽ സർവീസ് നടത്തും. ബസുകളിലും സ്റ്റോപ്പുകളിലും കൂടുതൽ തിരക്ക് ഉണ്ടാകാതെയും യാത്രക്കാർ കൂട്ടം കൂടുന്നത് ഒഴിവാക്കിയുമായിരിക്കും സർവീസുകൾ നടത്തുക. സാമ്പത്തിക ബാധ്യത ഉണ്ടെങ്കിൽ പോലും സർക്കാർ പൊതുഗതാഗതം അവശ്യ സർവീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവീസുകൾ നടത്തും. പൂർണ ലോക്ഡൗൺ ഉണ്ടെങ്കിൽ മാത്രമേ സർവീസ് പൂർണ മായി നിയന്ത്രിക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളിൽ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച്  ബസുകൾ സർവീസ് നടത്തും.

തിരക്കുള്ള  രാവിലെ 7 മുതൽ 11 മണിവരേയും വൈകിട്ട് 3 മുതൽ രാത്രി 7 മണിവരെയും കൂടുതൽ സർവീസ് നടത്താൻ വേണ്ടിയാണ് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തു 12 മണിക്കൂർ എന്നുള്ള ഷിഫ്റ്റ് താൽക്കാലികമായി നടപ്പിലാക്കിയത്. ഇതു ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കെഎസ്ആർടിസി ജീവനക്കാർക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതൽ വിശ്രമം നൽകുന്നതിന് വേണ്ടിയാണെന്നും സിഎം‍ഡി അറിയിച്ചു.

കൂടുതല്‍ ബോണ്ട് സര്‍വീസുകള്‍ക്ക് സജ്ജമായി കെഎസ്ആര്‍ടിസി

കോവിഡ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സുഗമമായ പൊതുഗതാഗതം ഉറപ്പാക്കാൻ കെഎസ്ആർടിസി. പ്രധാന റൂട്ടുകളിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങളില്ലാതെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടരും. തീരെ ആളുകൾ കുറവുള്ളതും കണ്ടെയ്ൻമെന്റ് സോണുകള്‍ വഴിയുള്ളതുമായ ബസുകള്‍ മാത്രമാണ് എറണാകുളം ജില്ലയില്‍ നിലവില്‍ ഒഴിവാക്കിയിട്ടുള്ളത്.

പ്രധാന റൂട്ടുകളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തെ ബസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടില്ല. വിവിധ ജില്ലകളെ ബന്ധിപ്പിച്ചുള്ള ദീര്‍ഘദൂര സര്‍വീസുകൾ തുടരുന്നതായും എറണാകുളം ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ വി.എം താജ്ജുദ്ദീന്‍ അറിയിച്ചു. നിശ്ചിത യാത്രക്കാര്‍ ഉറപ്പാകുന്ന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ആവശ്യമെങ്കില്‍ കൂടുതല്‍ ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍റ്) സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി സജ്ജമാണെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.

English Summary: Long and Night Services of KSRTC Will Continue, Says CMD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA