രാത്രി ഓക്സിജനില്ലെന്ന വിളി; 15 സിലിണ്ടർ, 22 ജീവന്‍ രക്ഷിച്ച് ടീം സോനു സൂദ്

sonu-sood
സോനു സൂദ്
SHARE

ന്യൂഡൽഹി∙ സന്ദർഭത്തിന് അനുസരിച്ചുള്ള ഇടപെടലിലൂടെ ബെംഗളൂരുവിലെ എആർഎകെ ആശുപത്രിയിലെ 22 ഓളം പേരുടെ ജീവന്‍ രക്ഷിച്ച് സോനു സൂദിന്റെ ചാരിറ്റി ഫൗണ്ടേഷൻ. എആർഎകെ ആശുപത്രിയിലെ ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ച് യെലഹങ്ക ഓൾഡ് ടൗൺ ഇൻസ്‌പെക്ടർ എം.ആർ.സത്യനാരായണൻ, സോനു സൂദ് ചാരിറ്റി ഫൗണ്ടേഷൻ അംഗം ഹഷ്മത് റാണയെ വിളിക്കുന്നത് അർധരാത്രിയാണ്. അപ്പോഴേക്കും ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രണ്ടു പേരുടെ ജീവൻ നഷ്ടമായിരുന്നു.

ടീം വേഗത്തിൽ ഒരു സിലിണ്ടർ സംഘടിപ്പിച്ച് ആശുപത്രിയിലെത്തി. ടീമിലെ എല്ലാ അംഗങ്ങളെയും വിളിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. അർധരാത്രി ഉണർന്നു പ്രവർത്തിച്ച സംഘം മണിക്കൂറുകൾക്കുള്ളിൽ 15 ഓക്‌സിജൻ സിലിണ്ടറുകളാണ് എത്തിച്ചത്. ചാരിറ്റി ഫൗണ്ടേഷന്റെ കർണാടക സംഘം മേധാവി ഹഷ്മത് റാസയുടെ നേതൃത്വത്തിൽ രാധിക, രാഘവ് സിംഗാൾ, റക്ഷ സോം, നിധി, മേഘഷ, എം.ആർ.അനീഷ്, ആർ.ജെ.അമിത് എന്നിവർ ചേർന്നാണ് ഇത്രയും പേർക്ക് ഓക്‌സിജൻ എത്തിച്ചത്.

അർധരാത്രി സേവന പ്രവർത്തനത്തിൽ മുഴുകിയ ടീം അംഗങ്ങളെ സോനു സൂദും പ്രശംസിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ സത്യനാരായണന്റെ പിന്തുണ ഏറെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. സോനുവിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘എല്ലാവരോടും ഞാൻ നന്ദിയറിയിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളാണ് മുൻപോട്ടുള്ള ഊർജം. ഹഷ്മതിനെക്കുറിച്ച് അഭിമാനിക്കുന്നു. സംഭവത്തെക്കുറിച്ച് രാത്രി മുഴുവൻ അദ്ദേഹം വിവരം നൽകിക്കൊണ്ടിരുന്നു’– സോനു സൂദ് പറഞ്ഞു.

English Summary: Sonu Sood and team save 20-22 COVID patients at ARAK hospital in Bengaluru in the middle of the night 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA