എന്‍ഡിഎയില്‍ പൊട്ടിത്തെറി; രാജിക്കൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

thushar-vellappally
തുഷാര്‍ വെള്ളാപ്പള്ളി (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കുണ്ടായ തോല്‍വിക്കു പിന്നാലെ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി അവഗണനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിലും പരിഗണന ലഭിച്ചില്ല. ബിജെപി ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുകയാണ്.

ബിജെപിയുമായി ഒന്നിച്ചുപോകുക പ്രയാസമാണ് എന്ന പരസ്യപ്രഖ്യാപനമാണ് തുഷാറിന്‍റെ രാജി. ഇക്കുറി മത്സരിക്കാനും തുഷാര്‍ തയാറായിരുന്നില്ല. മുന്നണി മാറ്റത്തിന്‍റെ ആദ്യപടിയായി തന്നെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇതിനെ വിലയിരുത്തുന്നു.

English Summary: Thushar Vellappally may resign NDA convener post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA