ADVERTISEMENT

വടകര (കോഴിക്കോട്)∙ ഇതര സംസ്ഥാനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് റോഡ് തയ്യിൽ വളപ്പിൽ അർഷാദ് (22) ആണ് അറസ്റ്റിലായത്. ഏപ്രിൽ 27ന് ഉച്ചയ്ക്ക് 12ന് പാക്കയിൽ യുവതി ഭർത്താവിനോടൊപ്പം താമസിക്കുന്ന സ്ഥലത്തായിരുന്നു സംഭവം.

യുവതി കണ്ണാടി കൊണ്ട് മുഖത്ത് അടിച്ചപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ചയായി പൊലീസിനെ വെട്ടിച്ചു നടന്ന പ്രതിയെ ഇന്നലെ പാക്കയിൽ വച്ചാണ് പൊലീസ് ഇൻസ്പെക്ടർ കെ.എസ്.സുശാന്ത്, എസ്ഐ: കെ.എ.ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

English Summary: Youth arrested for rape attempt in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com