ADVERTISEMENT

കോട്ടയം∙ ഒന്നാമതെത്തുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നേമം ഉള്‍പ്പെടെ 9 മണ്ഡലങ്ങളിലാണ് ഇക്കുറി ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. 2016ല്‍ രണ്ടാം സ്ഥാനത്തെത്തിയ ഏഴ് മണ്ഡലങ്ങളിലും ഇക്കുറി കൂടിയ വോട്ടോടെ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ബിജെപിക്കു കഴിഞ്ഞു. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നീ മണ്ഡലങ്ങളില്‍ ഇക്കുറിയും ബിജെപി തന്നെ രണ്ടാമതെത്തി. എട്ടിടത്ത് നാല്‍പതിനായിരത്തിലേറെ വോട്ട് ലഭിച്ചു. പുതുതായി ആറ്റിങ്ങലില്‍ മാത്രമാണ് രണ്ടാമതെത്താന്‍ കഴിഞ്ഞത്. 38,262 വോട്ടുമായി പി. സുധീറാണ് ഇവിടെ രണ്ടാമതെത്തിയത്. ആര്‍എസ്പിയുടെ എ. ശ്രീധരന്‍ 36,938 വോട്ടുമായി മൂന്നാമതായി.

2016ല്‍ നേമം ഉള്‍പ്പെടെ മൂന്നു മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് 50,000ത്തിലേറെ വോട്ട് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ നേമം (കുമ്മനം രാജശേഖരന്‍-51888), മഞ്ചേശ്വരം (കെ.സുരേന്ദ്രന്‍-65013), കാസര്‍കോട് (കെ. ശ്രീകാന്ത് -50,395), മലമ്പുഴ (സി.കൃഷ്ണകുമാര്‍-50,200), പാലക്കാട് (ഇ. ശ്രീധരന്‍-50,220) മണ്ഡലങ്ങളില്‍ ബിജെപിക്ക് 50,000ത്തിലേറെ വോട്ട് ലഭിച്ചു. തൃശൂര്‍ (സുരേഷ് ഗോപി-40457) ചാത്തന്നൂര്‍ (ബി.ബി. ഗോപകുമാര്‍ - 42090) കഴക്കൂട്ടം (ശോഭാ സുരേന്ദ്രന്‍-40193) എന്നിവിടങ്ങളില്‍ വോട്ട് നാല്‍പതിനായിരം കടന്നു.

ഇതിനു പുറമേ ഇത്തവണ 17 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മുപ്പതിനായിരത്തിലേറെ വോട്ട് ലഭിച്ചത്. ഏലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, ഷൊര്‍ണൂര്‍, മണലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കോന്നി, ചാത്തന്നൂര്‍, ആറ്റിങ്ങല്‍, കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം, കാട്ടാക്കട എന്നിവിടങ്ങളിലാണ് മുപ്പതിനായിരത്തിലേറെ വോട്ട് കിട്ടിയത്.

2016ലെ തിരഞ്ഞെടുപ്പില്‍ 98 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി 20 സീറ്റുകളില്‍ മുപ്പതിനായിരത്തിനു മുകളില്‍ വോട്ട് നേടിയിരുന്നു. ഇതില്‍ പത്തിടത്ത് നാല്‍പതിനായിരത്തിനു മുകളിലും ലഭിച്ചിരുന്നു. പതിനായിരത്തില്‍ താഴെ വോട്ടുള്ള മണ്ഡലങ്ങള്‍ ഇത്തവണ ഉണ്ടാകരുതെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ 25 മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു പതിനായിരത്തില്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്.

2016ല്‍ ബിജെപി രണ്ടാമതെത്തിയ ഏഴ് മണ്ഡലങ്ങളില്‍ ഇത്തവണത്തെ വോട്ട്‌നില

1. മഞ്ചേശ്വരം

2021

ആകെ വോട്ട്: 2,21,682
പോൾ ചെയ്തത്: 1,72,774
ഭൂരിപക്ഷം 745
എ.കെ.എം.അഷ്റഫ് (ലീഗ്): 65,758
കെ.സുരേന്ദ്രൻ (ബിജെപി): 65,013
വി.വി.രമേശൻ (സിപിഎം) : 40,639

2016

ആകെ വോട്ട്: 2,08,165
പോൾ ചെയ്ത വോട്ട്: 1,58,884
ഭൂരിപക്ഷം: 89
പി.ബി.അബ്ദുൽ റസാക്ക് (മുസ്ലിംലീഗ്): 56,870
കെ.സുരേന്ദ്രൻ (ബിജെപി): 56,781
സി.എച്ച്.കുഞ്ഞമ്പു (സിപിഎം): 42,565

2. കാസർകോട്

2021

ആകെ വോട്ട്: 2,01,812
പോൾ ചെയ്തത്:1,43,861
ഭൂരിപക്ഷം–12,901
എൻ.എ.നെല്ലിക്കുന്ന് (ലീഗ്): 63,296
കെ.ശ്രീകാന്ത് (ബിജെപി): 50,395
എം.എ.ലത്തീഫ് (ഐഎൻഎൽ): 28,323

2016

ആകെ വോട്ടർമാർ: 1,88,908
പോൾ ചെയ്ത വോട്ട്: 1,44,749
ഭൂരിപക്ഷം: 8,607
എൻ.എ.നെല്ലിക്കുന്ന് (മുസ്ലിംലീഗ്): 64,727
രവീഷാ തന്ത്രി കുണ്ടാർ (ബിജെപി): 56,120
ഡോ.എ.എ.അമീൻ (ഐഎൻഎൽ): 21,615

3. മലമ്പുഴ

2021

ആകെ വോട്ട്: 2,13,231
പോൾ ചെയ്തത്: 1,63,605
ഭൂരിപക്ഷം: 25,734
എ. പ്രഭാകരൻ (എൽഡിഎഫ്): 75,934
സി. കൃഷ്ണകുമാർ (എൻഡിഎ): 50,200
എസ്.കെ. അനന്തകൃഷ്ണൻ (യുഡിഎഫ്): 35,444

2016

ആകെ വോട്ടർമാർ: 2,02,828
പോൾ ചെയ്ത വോട്ട്: 1,59,710
ഭൂരിപക്ഷം: 27,142
വി.എസ്.അച്യുതാനന്ദൻ (സിപിഎം): 73,299
സി.കൃഷ്ണകുമാർ (ബിജെപി): 46,157
വി.എസ്.ജോയി (കോൺഗ്രസ്): 35,333

4. പാലക്കാട്

2021

ആകെ വോട്ട്: 1,88,534
പോൾ ചെയ്തത്: 1,42,104
ഭൂരിപക്ഷം: 3,859
ഷാഫി പറമ്പിൽ (യുഡിഎഫ്): 54,079
ഇ. ശ്രീധരൻ (എൻഡിഎ): 50,220
സി.പി. പ്രമോദ് (എൽഡിഎഫ്): 36,433

2016

∙ആകെ വോട്ടർമാർ: 1,78,387
∙പോൾ ചെയ്ത വോട്ട്: 1,37,804
∙ഭൂരിപക്ഷം: 17,483
∙ഷാഫി പറമ്പിൽ (കോൺഗ്രസ്): 57,559
∙ശോഭാ സുരേന്ദ്രൻ (ബിജെപി): 40,076
∙എൻ.എൻ.കൃഷ്ണദാസ് (സിപിഎം): 38,675

5. വട്ടിയൂർക്കാവ്

2021

ആകെ വോട്ട്: 2,08,118
പോൾ ചെയ്തത്: 1,37,636
ഭൂരിപക്ഷം: 21,515
വി.കെ.പ്രശാന്ത് (സിപിഎം): 61,111
വി.വി.രാജേഷ് (ബിജെപി): 39,596
വീണ എസ്. നായർ (കോൺ): 35,455

2016

∙ആകെ വോട്ടർമാർ : 1,95,239
∙പോൾ ചെയ്ത വോട്ട് : 1,37,108
∙ഭൂരിപക്ഷം: 7622
∙കെ.മുരളീധരൻ (കോൺ):51,322
∙കുമ്മനം രാജശേഖരൻ (ബിജെപി): 43,700
∙ഡോ. ടി.എൻ.സീമ (സിപിഎം): 40,441

6. കഴക്കൂട്ടം

2021

ആകെ വോട്ട്: 1,94,365
പോൾ ചെയ്തത്: 1,38,325
ഭൂരിപക്ഷം: 23,497
കടകംപള്ളി സുരേന്ദ്രൻ (സിപിഎം): 63,690
ശോഭാ സുരേന്ദ്രൻ (ബിജെപി): 40,193
ഡോ.എസ്.എസ്.ലാൽ (കോൺ): 32,995

2016

∙ആകെ വോട്ടർമാർ : 1,81,771
∙പോൾ ചെയ്ത വോട്ട് : 1,33,959
∙ഭൂരിപക്ഷം: 7347
∙കടകംപള്ളി സുരേന്ദ്രൻ (സിപിഎം): 50,079
∙വി.മുരളീധരൻ (ബിജെപി): 42,732
∙എം.എ.വാഹീദ് (കോൺ): 38,602

7. ചാത്തന്നൂർ

2021

ആകെ വോട്ട്: 1,84,661
പോൾ ചെയ്തത്: 1,37,816
ഭൂരിപക്ഷം: 17,206
ജി.എസ്.ജയലാൽ (സിപിഐ): 59,296
ബി.ബി.ഗോപകുമാർ (ബിജെപി): 42,090
എൻ.പീതാംബരക്കുറുപ്പ് (കോൺ): 34,280

2016

∙ആകെ വോട്ടർമാർ : 1,79,928
∙പോൾ ചെയ്ത വോട്ട് : 1,33,199
∙ഭൂരിപക്ഷം: 34407
∙ജി.എസ്.ജയലാൽ (സിപിഐ): 67,606
∙ബി.ബി.ഗോപകുമാർ (ബിജെപി): 33,199
∙ഡോ. ശൂരനാട് രാജശേഖരൻ (കോൺഗ്രസ്): 30,139

English Summary: BJP vote share in Kerala Assembly Election 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com