കൂട്ടമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തു; കുഞ്ഞിനെയടക്കം ക്രൂരമായി ആക്രമിച്ചു

1200-justin-varghese
SHARE

ചാലക്കുടി∙ കൂട്ടമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത കുടുംബാംഗങ്ങൾക്ക് നേരെ ക്രൂര മർദനം. കുഞ്ഞിനെപ്പോലും വെറുതെ വിട്ടില്ലെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം. ചാലക്കുടി പോട്ടയിലാണ് സംഭവം. വീടിനടുത്ത് സ്ഥിരമായി കൂട്ടംകൂടി മദ്യപിച്ച് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത കുടുംബത്തിന്റെ വീട് ആക്രമിക്കുകയും, മൂന്ന് വയസ്സുകാരനെ ഉൾപ്പടെ കുടുംബത്തിലെ എല്ലാവരെയും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം വാർത്താ കുറിപ്പിലൂടെ പറയുന്നു. 

സംഭവത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം ആവശ്യപ്പെട്ടു. കുഞ്ഞിനെ മർദിച്ചതിന്റെയും കളിപ്പാട്ടങ്ങൾ അടക്കമുള്ള വസ്തുക്കൾ നശിപ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവച്ചു. 3 വയസ്സുകാരൻ  ഉൾപെടെ 4 പേർക്കു പരുക്കേറ്റു.

ഇന്നലെ  രാത്രിയിലാണു മാരാകായുധങ്ങളുമായി ഇരച്ചെത്തിയ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്. പോട്ട കെകെ റോഡിൽ കൈനാടത്തുപറമ്പിൽ ജസ്റ്റിൻ വർഗീസിന്റെ വീട്ടിലാണു നാലംഗ സംഘം അതിക്രമിച്ചു കയറി വീട്ടുകാരെ ആക്രമിച്ചത്. ജസ്റ്റിനെയും ഭാര്യ ജിജിയെയും മകൻ ജെറാൾഡിനെയും അക്രമികൾ മർദിച്ചെന്നാണ് പരാതി. മാരകായുധങ്ങളുമായി 3 ബൈക്കുകളിലായെത്തിയ സംഘം വീടിന്റെ ജനൽ ചില്ലുകളും കാറിന്റെ ചില്ലുകളും അടിച്ചു തകർത്തു. 

വീട്ടുകാർ  വീട്ടിൽ കയറി വാതിലടച്ചതോടെ പുറത്തിറങ്ങാൻ വെല്ലുവിളിക്കുകയും ഇറങ്ങാതെ വന്നതോടെ ജനൽചില്ലുകളും മറ്റും തകർക്കുകയും 2 കാറുകൾ കേടുവരുത്തുകയും ചെയ്തതായി ജസ്റ്റിൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം: 

വീടിന്റെ അടുത്ത് കൂട്ടമായി മദ്യപാനം നടത്തുന്നത് ചോദ്യം ചെയ്തതിന് മൂന്ന് വയസ്സുകാരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് ക്രൂര മർദ്ദനം. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ വീടിനടുത്ത് സ്ഥിരമായി കൂട്ടംകൂടി മദ്യപിച്ച് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത കുടുംബത്തിന്റെ വീട് ആക്രമിക്കുകയും, മൂന്ന് വയസ്സുകാരനെ ഉൾപ്പടെ കുടുംബത്തിലെ എല്ലാവരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം ആവശ്യപ്പെട്ടു.

സംഭവത്തിലെ പ്രതികൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും പരാതിക്കാർ പറഞ്ഞു. പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും കുട്ടിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന ജില്ലാ ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

English Summary: Family Including 3 year old brutally attacked in Chalakudy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA