'മ' കാരം മത്തായി നിര്യാതനായി; 'മ' കൊണ്ട് തീര്‍ത്തത് മായാജാലം

Makaram Mathai
SHARE

കണ്ണൂർ∙ ‘മ’ എന്ന മലയാള അക്ഷരം കൊണ്ട് മായാജാലം തീർത്ത മകാരം മത്തായി (മാത്യു കൊട്ടാരം 84) നിര്യാതനായി. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ ചുങ്കക്കുന്ന് സ്വദേശിയാണ്. ഭാര്യ ഏലിക്കുട്ടി. മക്കൾ മേഴ്സി, മനോജ്. മരുമക്കൾ ജെയ്മോൻ, സോൾജി. സംസ്കാരം ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നടക്കും.

കണ്ണൂർ കേളകം ചുങ്കക്കുന്ന് സ്വദേശിയായ കൊട്ടാരം മാത്യു എന്ന മകാരം മത്തായി 1988ൽ ആണ് മ’ യിൽ തുടങ്ങുന്ന വാക്കുകൾ ഉപയോഗിച്ച് മണിക്കുറുകളോളം സംസാരിക്കാൻ ആരംഭിച്ചത്. 1992ൽ തിരുവനന്തപുരത്ത് എട്ടുമണിക്കൂർ തുടർച്ചയായി ‘മ’ കാരത്തിൽ സംസാരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി. മുഴുവൻ വാക്കുകളും വരികളും ‘മ’ യിൽ തുടങ്ങുന്ന 176 പേജുള്ള പുസ്‌തകം ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്‌തകമെന്ന നിലയിൽ ഗിന്നസിൽ സ്‌ഥാനം പിടിച്ചു.

കേരളത്തിലും ഇന്ത്യയിലെ മറ്റു പല സംസ്‌ഥാനങ്ങളിലും വിദേശങ്ങളിലും മാക്ഷരങ്ങൾകൊണ്ട് മായാജാല പ്രകടനം നടത്തിയ മത്തായിയെ തേടി അനവധി അവാർഡുകളും പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. ‘മ’ യ്‌ക്കു പുറമേ അ, ക, പ, സ, ട്ട, എന്നീ അക്ഷരങ്ങൾ കോർത്തിണക്കിയും മത്തായി സംസാരിക്കാറുണ്ട്. തിക്കുറുശിയാണ് കൊട്ടാരം മാത്യുവിന് മകാരം മത്തായി എന്ന പേരു നൽകിയത്.

English Summary: Makaram Mathai Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA