നഷ്ടമായത് ചിരിയുടെയും ചിന്തയുടെയും നല്ലിടയനെ: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

Swami Gururatnam Njana Thapaswi | Philipose Mar Chrysostom
SHARE

തിരുവനന്തപുരം∙ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ നിര്യാണത്തിൽ അനുശോചിച്ച് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ക്രിസോസ്റ്റം തിരുമേനിയുടെ വിടവാങ്ങലിന് പറയാന്‍ വാക്കുകളില്ല. ജാതിമതഭേദമന്യേ എല്ലാവരുടെയും മനസുകളില്‍ ചിരിയുടെ തമ്പുരനായി വലിയ പിതാവ് ഇടം നേടി. ഒരുപാട് വേദികള്‍ ഒരുമിച്ച് പങ്കെടുക്കാന്‍ കഴിഞ്ഞു.

അദ്ദേഹത്തോടൊപ്പം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി എന്ന സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. നമുക്ക് നഷ്ടമായത് ചിരിയുടെയും ചിന്തയുടെയും നല്ലിടയനെയാണെന്നും തിരുമേനി മനസില്‍ നിറച്ച സ്നേഹം ഒരിക്കലും മറക്കാനാവില്ലെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

English Summary: Santhigiri Ashram Swami Gururatnam Njana Thapaswi condolences in Philipose Mar Chrysostom demise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA