ADVERTISEMENT

പട്ന∙ കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യത്തിലിറങ്ങിയ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ബിഹാർ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നു. എയിംസ് ആശുപത്രി വിട്ട് ഡൽഹിയിൽ മകൾ മിസ ഭാരതിയുടെ വസതിയിൽ കഴിയുന്ന ലാലു പ്രസാദ്, ഞായറാഴ്ച വിഡിയോ കോൺഫറൻസിലൂടെ ആർജെഡി നേതാക്കളുമായി സംവദിക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലാലു പട്നയിലേക്കുള്ള മടക്കം നീട്ടിവച്ചിരിക്കുകയാണ്. 

ആർജെഡി എംപിമാരും എംഎൽഎമാരുമുൾപ്പെടെ ബിഹാറിലെ മുതിർന്ന നേതാക്കൾ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കും. ബിഹാറിലെ കോവിഡ് സ്ഥിതിഗതി ചർച്ച ചെയ്യാനാണ് ലാലു അടിയന്തര യോഗം വിളിച്ചിട്ടുള്ളത്. ആർജെഡി എംപിമാരും എംഎൽഎമാരും തങ്ങളുടെ മണ്ഡലങ്ങളിൽ കോവിഡ് സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കാൻ ലാലു നേരത്തേ നിർദേശിച്ചിരുന്നു. ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് ചികിൽസാ സൗകര്യങ്ങളും സംവിധാനങ്ങളും വിലയിരുത്താനും ആർജെഡി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

ബിഹാറിലെ കോവിഡ് സാഹചര്യത്തെ നേരിടുന്നതിൽ നിതീഷ് കുമാർ സർക്കാർ തികഞ്ഞ പരാജയമാണെന്നു ലാലു യാദവ് ട്വിറ്ററിൽ വിമർശിച്ചു. ഓക്സിജനും വാക്സിനും മാത്രമല്ല പനിക്കുള്ള സാധാരണ മരുന്നുകൾ പോലും ബിഹാറിൽ കിട്ടാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

English Summary: Covid: Lalu Prasad Yadav to meet RJD leaders

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com