ADVERTISEMENT

എറണാകുളം∙ ജില്ലയിൽ കോവിഡ് സ്ഥിതി കൂടുതല്‍ ആശങ്കാജനകമാകുന്നു. എറണാകുളം ജില്ലയിലെ 8 പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലെത്തി. സംസ്ഥാനത്തുതന്നെ അപൂര്‍വമാണിത്. ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ചെല്ലാനം പഞ്ചായത്തിലാണ് - 56.27 ശതമാനം. 

കടമക്കുടി–56.09, കുമ്പളങ്ങി–55.97, ചെങ്ങമനാട്–55.29, ചൂര്‍ണക്കര–52.63, കടുങ്ങല്ലൂര്‍–52.18, തുറവൂര്‍–50.24, പള്ളിപ്പുറം–50.12 എന്നിങ്ങനെയാണ് ആശങ്ക ശക്തമാക്കുന്ന കണക്കുകള്‍.

27 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിനു മുകളിലുമാണ്. മുനിസിപ്പാലിറ്റികളിലും സ്ഥിതി രൂക്ഷമാണ്. ഏലൂര്‍ മുനിസിപ്പാലിറ്റിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 48.08 ശതമാനമായി. വടക്കന്‍ പറവൂര്‍–37.37, മരട്–33.22, പെരുമ്പാവൂര്‍–32.82, പിറവം–30.74, ആലുവ–30.07 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. 

English Summary : In Ernakulam district, test positivity rate in 8 local bodies crossed 50 percent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com