ADVERTISEMENT

ചവറ∙ തന്റെ ചിത്രത്തിനൊപ്പം റീത്ത് വച്ചതിനോട് പ്രതികരിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. റീത്ത് വച്ച് സിപിഎം പ്രവർത്തകർ രംഗത്തെത്തിയതായി ഷിബു സമൂഹ മാധ്യമത്തിൽ അറിയിച്ചു. റീത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. യുഡിഎഫ് വൻപരാജയം ഏറ്റുവാങ്ങിയപ്പോഴും കൊല്ലത്ത് രണ്ടിടത്ത് വിജയിക്കാനായത് ജില്ലാ നേതൃത്വത്തിന് ആശ്വാസമാണ്. അതേ സമയം,  ഇക്കൂട്ടത്തിൽ ഉറപ്പായും ലഭിക്കുമെന്ന് കരുതിയ ചവറ മണ്ഡലം ഷിബു ബേബി ജോണിനെ കൈവിട്ടത് വലിയ ഞെട്ടലായി. ഇതിനു പിന്നാലെയാണ് ഷിബുവിന് റീത്ത് സമർപ്പിച്ചത്. 

ഷിബുവിന്റെ കുറിപ്പ് ഇങ്ങനെ: 

രാഷ്ട്രീയപ്രത്യയ ശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിന്റെ അനുഭാവിയാണ്. എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ അതിനപ്പുറം എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.

English Summary: Shibu Baby John comments on CPM wreath

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com