ADVERTISEMENT

കോഴിക്കോട് ∙ കോവിഡ് മഹാമാരിയിൽ നാടിന് കൈത്താങ്ങാകുകയാണ് ഫാറൂഖ് കോളജിലെ പൂർവ വിദ്യാർഥികൾ. ബേപ്പൂരിനായി കോവിഡ് പ്രതിരോധ പ്രോജക്ടിലേക്ക് ആംബുലൻസ് സമ്മാനിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. ബേപ്പൂർ നിയോജക മണ്ഡലത്തിലെ നിയുക്ത എംഎൽഎ പി.എ.മുഹമ്മദ് റിയാസിന്റെ ‌പ്രതിരോധ പ്രൊജക്ടിലേക്കാണ് ഇവർ ആംബുലൻസ് സമ്മാനിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ബേപ്പൂരിലെ ജിഎച്ച്എസ്എസ് പരിസരത്തെ ലളിതമായ ചടങ്ങിൽ ആംബുലൻസ് സമ്മാനിക്കാനാണ് തീരുമാനം. ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ് അസോസിയേഷന്റെ (ഫോസ) നേതൃത്വത്തിലാണ് ആംബുലൻസ് നൽകുന്നത്. പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന ഫാറൂഖ് കോളജ് മുൻ വിദ്യാർഥികൾക്ക് നന്ദി പറ‍ഞ്ഞ് റിയാസും രംഗത്തെത്തി.

ഫാറൂഖ് കോളജിലെ പൂർവ വിദ്യാർഥിയായ മുഹമ്മദ് റിയാസ്, കോളജ് യൂണിയൻ മുൻ ഭാരവാഹി കൂടിയാണ്. കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. 

English Summary: Farook College old students association sponsor ambulance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com