ഗുജറാത്തിൽ ഗോശാലയിലും കോവിഡ് സെന്റർ; മരുന്നിനായി പാലും ഗോമൂത്രവും

covid-cow
പ്രതീകാത്മക ചിത്രം‌
SHARE

അഹമ്മദാബാദ് ∙ കോവിഡ് ചികിത്സയ്ക്കു ഗോശാലയിൽ സൗകര്യമൊരുക്കി ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തെടോഡ ഗ്രാമം. കോവിഡ് ബാധിച്ചവരെ ഗോശാലയിൽ സജ്ജമാക്കിയ ആശുപത്രിയിലെത്തിച്ച ശേഷം ആയുർവേദ വിധിപ്രകാരമാണ് ചികിത്സ നൽകുന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വേദലക്ഷണ പ‍ഞ്ചഗവ്യ ആയുർവേദ കോവിഡ് ഐസലേഷൻ സെന്റർ എന്നാണു കേന്ദ്രത്തിന്റെ പേര്.

മേയ് 5ന് ആരംഭിച്ച കേന്ദ്രത്തിൽ, ഗ്രാമത്തിലെ ഏഴു കോവിഡ് രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പാലിൽനിന്നും ഗോമൂത്രത്തിൽനിന്നും നിർമിക്കുന്ന എട്ട് മരുന്നുകളാണ് കോവിഡ് രോഗികൾക്ക് നൽകുന്നത് എന്നാണ് റിപ്പോർട്ട്. ഗോമൂത്രത്തിൽനിന്നു തയാറാക്കുന്ന ‘ഗോതീർഥ്’ എന്ന മരുന്നും കൊടുക്കുന്നുണ്ട്.

രോഗികളുടെ പരിചരണത്തിന് രണ്ട് ആയുർവേദ ഡോക്ടർമാരുടെ സേവനമുണ്ട്. രോഗികൾ  ആവശ്യപ്പെട്ടാൽ ചികിത്സ നൽകാൻ രണ്ട് എംബിബിഎസ് ഡോക്ടർമാരും സജ്ജമാണ്. ഗ്രാമങ്ങൾക്കു കോവിഡ് ചികിത്സാ സെന്ററുകൾ ആരംഭിക്കാൻ ഗുജറാത്ത് സർക്കാർ അനുമതി നൽകിയിരുന്നു. 5000 പശുക്കളുള്ള ഗോശാലയിൽ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയിരിക്കുന്നത്.

English Summary: Covid care centre inside ‘gaushala’ with medicines from cow milk, urine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA