ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയായി അധികാരമേറ്റു

Himanta Biswa Sarma
ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്യുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ
SHARE

ന്യൂ‍ഡൽഹി∙ അസമിന്റെ 15–ാമത് മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ അധികാരമേറ്റു. ഗവർണർ ജഗദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവൾ, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ, മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരൺ സിങ്, നാഗാലൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ബിജെപി നിയമസഭാ കക്ഷിയോഗം ഐകകണ്ഠ്യേനയാണ് ഹിമന്തയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. അസമിലെ 126 അംഗ സഭയിൽ ബിജെപിക്ക് 60 അംഗങ്ങളുണ്ട്. സഖ്യകക്ഷികളായ അസം ഗണ പരിഷത്തിന് 9 സീറ്റും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് 6 സീറ്റും. ഭൂരിഭാഗം ബിജെപി എംഎ‍എൽഎമാരും ഹിമന്തയെ ആണ് പിന്തുണയ്ക്കുന്നത്.

കോൺഗ്രസ് വിട്ടു 2015ലാണു ഹിമന്ത ബിജെപിയിലെത്തിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎയുടെ ‘ട്രബിൾ ഷൂട്ടറാ’യി അറിയപ്പെടുന്ന ഹിമന്തയാണ് ഇത്തവണ വിജയത്തിനു ചുക്കാൻ പിടിച്ചതെന്നത് നറുക്കു വീഴാൻ കാരണമായി.

English Summary: Himanta Biswa Sarma Sworn In As Assam Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA