ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 77 ബിജെപി എംഎൽഎമാർക്കും കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളുടെ സുരക്ഷയൊരുക്കും. ബംഗാളിലെ ബിജെപി എംഎൽഎമാർക്ക് സിഐഎസ്എഫിന്റെയും സിആര്‍പിഎഫിന്റെയും സായുധ കമാന്‍ഡോകള്‍ സുരക്ഷ നൽകുമെന്നു ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ബംഗാളിലെ അക്രമസംഭവങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല വസ്തുതാന്വേഷണ സംഘത്തെ ബംഗാളിലേക്ക് അയച്ചിരുന്നു. ഉന്നതതല വസ്തുതാന്വേഷണ സംഘത്തിന്റെയും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് നടപടി. 

പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ സുവേന്ദു അധികാരിയ്ക്ക് നിലവില്‍ സിആര്‍പിഎഫിന്റെ ഇസെഡ് കാറ്റഗറി സുരക്ഷയാണ് ഉള്ളത്. കേന്ദ്ര സുരക്ഷയിൽ കഴിയുന്നവരോ, വൈ' കാറ്റഗറിയിലുള്ളവരോ ആയ എംഎൽഎമാർക്കു പുറമേയുള്ള 61 പേരെ ഏറ്റവും കുറഞ്ഞ 'എക്‌സ്' വിഭാഗത്തിലായിരിക്കും ഉള്‍പ്പെടുത്തുക. 

English Summary: All 77 BJP MLAs In Bengal To Have Central Security Cover: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com