ADVERTISEMENT

കോഴിക്കോട്∙ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പാനൂർ മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ അടയാളങ്ങൾ സ്ഥിരീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രതീഷിന്റേതു തൂങ്ങിമരണം തന്നെയാണെങ്കിലും മരിക്കുന്നതിനു മുൻപു സാരമായി പരുക്കേറ്റിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ഇടതുതുടയിൽ ചതവുകളുണ്ട്. മൂക്കിന് മുറിവേറ്റിട്ടുണ്ട്. ആന്തരാവയവങ്ങൾക്കും പരുക്കുണ്ട്. കേസ് അന്വേഷിക്കുന്ന കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിനു റിപ്പോർട്ട് കൈമാറി. പരുക്കുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.

കണ്ണൂർ പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയും സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കൂലോത്ത് രതീഷിനെ (35) ഏപ്രിൽ 9നു വൈകിട്ടാണു കോഴിക്കോട് നാദാപുരം ചെക്യാട്ടെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണു കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ വൈകിയതോടെ അന്വേഷണം ഇഴയുകയായിരുന്നു.

English Summary: Mansoor murder case culprit Ratheesh postmortem report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com