ADVERTISEMENT

ന്യൂഡൽഹി ∙ ചൈനീസ് വായ്പ ആപ്ലിക്കേഷനുകളിൽനിന്ന് 76 കോടിയുടെ സ്വത്ത്‌ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസുകളിന്മേലാണ് നടപടി.

ലോക്ഡൗൺ കാലത്ത് തിരിച്ചടവ് മുടക്കിയ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ചിലർ ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് 7 കമ്പനികൾക്കെതിരെ ഇഡി കേസെടുത്തത്. ഇതിൽ മൂന്ന് ചൈനീസ് നിയന്ത്രിത ഫിൻടെക് കമ്പനികളും ഇവയോട് സഹകരിച്ചു പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.

ഇതിനുപുറമെ ഓൺലൈൻ പണമിടപാട് രംഗത്ത് പ്രവർത്തിക്കുന്ന റാസർപേ എന്ന സ്ഥാപനത്തിൽനിന്നും പിഴ ഈടാക്കിയിട്ടുമുണ്ട്. ആദ്യഘട്ട നടപടിയുടെ ഭാഗമായി ആകെ 76.67 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്നും ഇന്ത്യക്കാർ ഉൾപ്പെടെ പലരെയും നിരീക്ഷിച്ചു വരികയാണെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഫോൺ വഴി ഉപഭോക്താക്കളുടെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും കൈവശപ്പെടുത്തുകയും ബന്ധുക്കൾക്ക് വ്യാജ വക്കീൽ നോട്ടിസ് അയച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു കമ്പനികൾ. ഇതിൽ മനംനൊന്ത് പലരും ആത്മഹത്യ  ചെയ്തതോടെയാണ് ബെംഗളൂരു ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഈ കമ്പനികൾക്കെതിരെ പരാതി ഉയർന്നത്.

English Summary: Enforcement Directorate confiscated money of Chinese loan app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com