ADVERTISEMENT

തിരുവനന്തപുരം∙ അതിതീവ്ര മഴ നേരിടാന്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം വീണ്ടും ശക്തിപ്രാപിച്ചു. അടുത്ത 24 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി മാറാനാണ് സാധ്യത. 16നോട് കൂടി ചുഴലിക്കാറ്റായി കേരളതീരത്തിനടുത്തുകൂടി നീങ്ങുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിന്‍റെ തീരത്തിനോട് ചേർന്ന് വടക്ക് പടിഞ്ഞാറൻ ദിശയിലാണ് നീങ്ങുക.

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ റെഡ്, ഒാറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 20 സെന്‍റിമീറ്ററിന് മുകളിലുള്ള മഴയും മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റുമുണ്ടാകാനിടയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടാണ്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരവും കൊല്ലവും ഒഴികെ മറ്റ് ജില്ലകളില്‍ ഒാറ‍ഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കേരളതീരത്തുനിന്ന് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽനിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തുമെന്നു തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു. 20 സെന്റിമീറ്റർ വീതം ഘട്ടംഘട്ടമായാകും ഉയർത്തുക.

കനത്തമഴയെ തുടർന്ന് ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ നാലുഷട്ടറുകള്‍ തുറന്നു. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

അടിയന്തരഘട്ടങ്ങളിൽ പൊതുജനങ്ങൾക്കു ബന്ധപ്പെടാൻ ഹെൽപ്‌ലൈനുകൾ

∙ തിരുവനന്തപുരം

തിരുവനന്തപുരം താലൂക്ക്- 0471 2462006, 9497711282
നെയ്യാറ്റിൻകര താലൂക്ക്- 0471 2222227, 9497711283
കാട്ടാക്കട താലൂക്ക്- 0471 2291414, 9497711284
നെടുമങ്ങാട് താലൂക്ക് - 0472 2802424, 9497711285
വർക്കല താലൂക്ക്- 0470 2613222, 9497711286
ചിറയിൻകീഴ് താലൂക്ക്- 0470 2622406, 9497711287
ജില്ലാതല എമർജൻസി ഓപ്പറേഷൻ സെന്റർ- 0471 2730067, 2730045

∙ എറണാകുളം

എമർജൻസി ഓപ്പറേഷൻസ് സെന്റർ - 1077 (ടോൾ ഫ്രീ നമ്പർ)

ലാൻഡ് ഫോൺ - 0484- 24 23513
മൊബൈൽ - 7902 200300
വാട്സാപ് - 94000 21 077

താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ

ആലുവ - 0484 2624052
കണയന്നൂർ - 0484 - 2360704
കൊച്ചി- 0484- 2215559
കോതമംഗലം - 0485- 2860468
കുന്നത്തുനാട് - 0484- 2522224
മുവാറ്റുപുഴ - 0485- 2813773
പറവൂർ - 0484- 2972817

English Summary: Extensive Preparations In State Amid Heavy Rain Alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com