ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിന്റെ അതിരൂക്ഷ വ്യാപനം രാജ്യത്ത് ഉണ്ടായെങ്കിലും ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം പേർക്കു മാത്രമാണ് രോഗബാധയുണ്ടായതെന്നു കേന്ദ്ര സർക്കാർ. 98 ശതമാനം പേർ ഇപ്പോഴും  വൈറസ് ബാധയ്ക്ക് ഇരയാകാൻ സാധ്യതയുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

ആകെ ജനസംഖ്യയിൽ 1.8 ശതമാനം പേരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. കഴിഞ്ഞ 15 ദിവസമായി സജീവ രോഗബാധിതരിൽ വൻ കുറവാണ് കാണുന്നത്. 8 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിൽ കൂടുതൽ സജീവ കോവിഡ് ബാധിതർ ഉണ്ട്.

22 സംസ്ഥാനങ്ങളിൽ 15 ശതമാനത്തിൽ കൂടുതലാണ് പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും കുറഞ്ഞതായും സർക്കാർ അറിയിച്ചു. 

English Summary: Despite Massive Surge, Less Than 2% Of India Affected By Covid, 98% Still Vulnerable: Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com