ADVERTISEMENT

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ, യുഡിഎഫ്‌ സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ കേരളത്തിലുടനീളം കാൽനടജാഥ നടത്തിയ കരുത്തുമായാണു കെ.എൻ.ബാലഗോപാൽ പൊതുരംഗത്തു സജീവമാകുന്നത്. നിയമസഭയിലേക്ക് കന്നിജയം. കൊട്ടാരക്കരയിൽനിന്ന് ഇത്തവണ 10,814 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് മന്ത്രിസഭയിലേക്ക്.

നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. രാജ്യസഭാ എംപി, സിപിഎം രാജ്യസഭ കക്ഷി ഉപനേതാവ്, ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും അഖിലേന്ത്യ പ്രസിഡന്റ്, സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കല‍ഞ്ഞൂർ സ്വദേശിയാണ്.

പുനലൂർ ശ്രീനാരായണ കോളജ്, തിരുവനന്തപുരം എംജി കോളജ്, ലോ അക്കാദമി, കേരള സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എസ്എഫ്ഐയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 1996ൽ അടൂരിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ആദ്യ നിയമസഭാ തിര‍ഞ്ഞെടുപ്പു മത്സരത്തിൽ പരാജയം.

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കെ 2010ൽ ആദ്യമായി രാജ്യസഭാംഗമായി. സിപിഎമ്മിന്റെ രാജ്യസഭാകക്ഷി ഉപനേതാവായിരുന്നു. മികച്ച പാർലമെന്റ് അംഗത്തിനുള്ള 2016ലെ സൻസദ് രത്ന പുരസ്കാരം നേടി. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രനെതിരെ മത്സരിച്ചു. ഭാര്യ: ആശ പ്രഭാകരൻ (കോളജ് അധ്യാപിക). മക്കൾ: കല്യാണി, ശ്രീഹ.

English Summary: KN Balagopal Profile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com