ADVERTISEMENT

വിപ്ലവമണ്ണായ തൃശൂർ അന്തിക്കാട്ട് ജനിച്ച്‌ ഒല്ലൂരിന്റെ മുഖച്ഛായ മാറ്റിയ കെ.രാജൻ ഇടതുമന്ത്രിസഭയിലേക്ക്‌. ഗവ. ചീഫ്‌ വിപ്പ്‌ എന്ന നിലയിൽ ജില്ലയിലെ വികസന പ്രവർത്തനങ്ങളിലും കോവിഡ്‌ പ്രതിരോധത്തിലും സജീവമായിരുന്ന രാജനു രണ്ടാം പിണറായി സർക്കാരിൽ അർഹമായ മന്ത്രിസ്ഥാനം. ഒല്ലൂരിൽനിന്നു നിയമസഭയിലേക്കു രണ്ടാംതവണയാണു ജയിക്കുന്നത്.

നിലവിൽ എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം. 1973 മേയ് 26ന് അന്തിക്കാട്ട് ജനനം. അന്തിക്കാട് ഗവ. എൽപി സ്‌കൂൾ, ഹൈസ്കൂൾ, തൃശൂർ ശ്രീ കേരളവർമ കോളജ്, ശക്തൻ തമ്പുരാൻ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിൽ പഠനം. എഐഎസ്എഫിലൂടെ രാഷ്ട്രീയത്തിൽ സജീവമായി.

ശാസ്ത്രസാഹിത്യ പരിഷത്തിലും ബാലവേദിയിലും പ്രവർത്തിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോര്‍ഡ് അംഗം, എഐഎസ്എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. തൃശൂർ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഭാര്യ: അനുപമ (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥ).

English Summary: Profile of K Rajan, member of Team Pinarayi Cabinet 2.0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com