ADVERTISEMENT

മുസ്‌ലിം ലീഗ് കോട്ടയായിരുന്ന താനൂരിനെ ഇടതു പാളയത്തിലേക്ക് അടുപ്പിച്ചെന്ന നേട്ടത്തോടെയാണു വി.അബ്ദു റഹ്മാൻ രണ്ടാം പിണറായി സർക്കാരിന്റെ ഭാഗമാകുന്നത്. നിയമസഭയിലേക്കു താനൂരിൽനിന്നു രണ്ടാം ജയം. ഇത്തവണ 985 വോട്ടിന്റെ ഭൂരിപക്ഷം. മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ്.

ബാലജനസഖ്യം പ്രവർത്തകനായിരുന്നു. കെഎസ്‍യു‌വിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. തിരൂര്‍ നഗരസഭയിൽ അംഗവും സ്ഥിരംസമിതി അധ്യക്ഷനും ഉപാധ്യക്ഷനുമായി. 2014ല്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരിക്കെ കോണ്‍ഗ്രസ് വിട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂരിൽ ലീഗ് സ്ഥാനാർഥി അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തി. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, ഹജ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: സാജിത റഹ്മാൻ.

Content Highlights: V Abdurahiman elected as Kerala Minister

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com