ADVERTISEMENT

പിണറായി വിജയനെക്കുറിച്ച് വി.ഡി. സതീശൻ പറയുന്നു

മഹാപ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്തു ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഞാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചിട്ടുണ്ട്; പലവട്ടം. ഒന്നുകിൽ അദ്ദേഹം തന്നെ ഫോണെടുക്കും. അല്ലെങ്കിൽ 10 മിനിറ്റിനകം തിരിച്ചുവിളിക്കും. എന്നിട്ടു പറയുന്ന കാര്യം ശ്രദ്ധിക്കും. അതിനുശേഷം ഒരു മറുപടി അദ്ദേഹമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നമ്മെ അറിയിക്കും. അതെന്നെ തീർച്ചയായും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സംസാരിച്ചാൽ ‘യെസ്’ എന്നോ ‘നോ’ എന്നോ പറയും. ‘നോ’ എന്നാണു പറയുന്നതെങ്കിൽ അതിന്റെ കാരണവും വ്യക്തമായി പറയും. യെസ് ആണെങ്കിൽ ‘അതു ഗൗരവമുള്ള കാര്യമാണ്, അതു ശരിയാണ്’ എന്നു പറയും. എന്നിട്ടു വേണ്ട നടപടി സ്വീകരിക്കും.
എന്തായാലും വിളിച്ചാൽ ഒരു തീരുമാനം ഉണ്ടാകും. രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ എനിക്ക് അദ്ദേഹത്തോട് അടുപ്പം തോന്നിച്ച ഒരു ഘടകമാണിത്.

English Summary: VD Satheesan about Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com