ADVERTISEMENT

ന്യൂഡല്‍ഹി∙ പഞ്ചാബിൽ വ്യോമസേനയുടെ മിഗ്–21 വിമാനം അപകടത്തിൽപെട്ട് പൈലറ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വൈകി മോഗ ജില്ലയിലാണു ബൈസൺ‍ എയർക്രാഫ്റ്റ് അപകടത്തിൽപെട്ടതെന്ന് ഇന്ത്യൻ വ്യോമസേന ട്വിറ്ററിൽ കുറിച്ചു.

വെസ്റ്റേൺ സെക്ടറിൽവച്ചു കഴിഞ്ഞ രാത്രിയില്‍ വ്യോമസേനയുടെ ബൈസൺ എയർക്രാഫ്റ്റ് അപകടത്തിൽപ്പെട്ടു. പൈലറ്റ് സ്ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരി കൊല്ലപ്പെട്ടു. കുടുംബത്തിനുണ്ടായ നഷ്ടത്തിൽ വ്യസനിക്കുന്നുവെന്നും അവർക്കൊപ്പം നിലകൊള്ളുന്നുവെന്നും വ്യോമസേന ട്വീറ്റ് ചെയ്തു.

സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിശീലന പറക്കലിനിടെയാണ് എയർക്രാഫ്റ്റ് അപകടത്തിൽപ്പെട്ടത്. ഈ വർഷം മിഗ്–21 മൂലമുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.

English Summary: Air Force Pilot Killed In MiG-21 Bison Accident In Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com