ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4194 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,62,89,290 ആയി. ഇതുവരെ മരണം 2,95,525.
ഇന്നലെ 3,57,630 പേരാണ് രോഗമുക്തരായത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 2,30,70,365. രാജ്യത്ത് നിലവിൽ 29,23,400 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ 20,66,285 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. മേയ് 21 വരെ 32,64,84,155 സാംപിളുകളാണ് പരിശോധിച്ചത്.
English Summary: India reports 2,57,299 new COVID-19 cases