തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യുഡിഎഫ് ചെയർമാനായി തിരഞ്ഞെടുത്തു. ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിലാണ് സതീശനെ ചെയർമാനായി തിരഞ്ഞെടുത്തത്.
അതേസമയം യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ ഷിബു ബേബി ജോൺ വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ പങ്കെടുത്തില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെന്നും അതിനാൽ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു.
English Summary : V.D. Satheesan elected as UDF chairman