കൊടകര കുഴല്‍പണക്കേസ്: ഒളിവിലുള്ള സിപിഎം അനുഭാവിയെ തിരയുന്നു; അഭയം ആശ്രമങ്ങളില്‍

kodakara-hawala-shigil
SHARE

തൃശൂര്‍ ∙ കൊടകര കുഴല്‍പണ കേസില്‍ ഇനി കസ്റ്റഡിയിലെടുക്കാനുള്ള ഏകപ്രതിയായ സിപിഎം അനുഭാവി കണ്ണൂര്‍ സ്വദേശി ഷിഗിലിനു വേണ്ടി പ്രത്യേക അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടി. 

കവര്‍ച്ച ചെയ്യപ്പെട്ട കുഴല്‍പണത്തില്‍ നിന്ന് 10 ലക്ഷം രൂപ ലഭിച്ചത് സിപിഎം അനുഭാവിയായ ഷിഗിലിനാണെന്നാണു പൊലീസ് കണ്ടെത്തല്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു കര്‍ണാടക പൊലീസിന്റെ സഹായം തേടിയത്.

ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചു താമസിക്കുകയും ബാക്കിയുള്ള സമയത്ത് കാറില്‍ കറങ്ങുകയാണു ഷിഗില്‍ എന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം 3 യുവാക്കളും കാറിലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. മൊത്തം 2 കോടിയിലേറെ രൂപ കണ്ടെടുക്കാനുണ്ട്.

English Summary: Police Searching for CPM Sympathizer in Kodakara Hawala Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA