ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് മുട്ടിൽ മരംമുറി കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. വനം മാഫിയ സെക്രട്ടേറിയറ്റിലും വനം ആ സ്ഥാനത്തുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

എന്നാൽ, മരംമുറിച്ച് കടത്തിയത് താൻ മന്ത്രിയായി ചുമതല ഏൽക്കുന്നതിന് മുൻപാണെന്നും വനംകൊള്ളക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് വയനാട് മുട്ടിൽ മരംമുറി നടന്നത്.

10 കോടിയുടെ മരങ്ങൾ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തി. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ മറ്റ് സ്വതന്ത്ര ഏജൻസികളുടെ അന്വേഷണം ഉണ്ടാകും. കൺസർവേറ്റർ എൻ.ടി.സാജനെതിരെ ധാരാളം പരാതിയുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, മന്ത്രിമാർക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് പി.ടി.തോമസ് ആരോപിച്ചു.

English Summary: Minister AK Saseendran on Muttil Rosewood Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com