ADVERTISEMENT

ന്യൂഡൽഹി∙ വിവാദങ്ങളുടെ പേരില്‍ കേരളത്തില്‍ ഉടന്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. വിവാദങ്ങള്‍ രാഷട്രീയമായും നിയമപരമായും നേരിടും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. കേരളഘടകത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് സി.വി.ആനന്ദ ബോസ് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു.

താഴെത്തട്ടില്‍നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. ചാനല്‍ ചര്‍ച്ചകളില്‍ ഒതുങ്ങാതെ നേതാക്കള്‍ ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടണമെന്നും പ്രധാനമന്ത്രിയുടെ ഒാഫിസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ ചേർന്നു ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ കണ്ടതിനു പിന്നാലെയാണ് കേന്ദ്രനേതൃത്വത്തിന്റെ അറിയിപ്പ്.

കേരളത്തിലെ തിരഞ്ഞെടുപ്പു ഫണ്ട് വിവാദം ദേശീയ ശ്രദ്ധയാകർഷിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ദേശീയ നേതൃത്വത്തിന്റെ പേരു കൂടി വലിച്ചിഴയ്ക്കപ്പെട്ടതിൽ അവരും അസ്വസ്ഥരായിരുന്നു. എതിർസ്ഥാനാർഥിയെ കൈക്കൂലി നൽകി തിരഞ്ഞെടുപ്പിൽനിന്നു പിന്മാറ്റി എന്ന കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുകയാണ് സുരന്ദ്രൻ. ഇതിനു പിന്നാലെയാണ് അദ്ദേഹം ‍ഡൽഹിയിലെത്തി നേതാക്കളെ കണ്ടത്.

English Summary: BJP Central Leadership on Revamp in Kerala Leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com