ADVERTISEMENT

കൊച്ചി∙ വയനാട് മുട്ടില്‍ മരംമുറിക്കേസിൽ ഡിഎഫ്ഒ ധനേഷ് പണം വാങ്ങിയിട്ടില്ലെന്ന് മുഖ്യപ്രതി റോജി അഗസ്റ്റിൻ. എന്നാൽ മറ്റ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതിന് തെളിവുണ്ടെന്നും റോജി അഗസ്റ്റിന്‍ മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയന്റി’ൽ പറഞ്ഞു.

ഡിഎഫ്ഒ അടക്കം ഉദ്യോഗസ്ഥര്‍ തന്റെ പക്കല്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന് റോജി ആരോപിച്ചിരുന്നു. കൈക്കൂലിക്കാര്യം പരാമര്‍ശിക്കുന്നതെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു. തന്‍റേതടക്കം 56 ഈട്ടിമരങ്ങള്‍ മുറിച്ചെന്നും ഇത് നിയമം പാലിച്ചാണെന്നും റോജി അവകാശപ്പെട്ടിരുന്നു.

English Summary: Muttil Rosewood Smuggling: DFO did not take bribes, says roji augustine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com