പ്രതിദിന കേസ് കുറയുന്നു; പോസിറ്റിവിറ്റി നിരക്ക് 4.48ലും കുറവ്; കോവിഡ് മരണം 3403

Covid 19 | Delhi
ഡൽഹിയിൽ ഹെല്‍ത്ത് സെന്ററിൽ സ്വാബ് കലക്ഷന്‍ നടത്തുന്നു. (Photo by Prakash SINGH / AFP)
SHARE

ന്യൂഡല്‍ഹി ∙ ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. എന്നാൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. 3403 പേരാണ് മരിച്ചത്. ആകെ മരണം 3,63,079.

11.21 ലക്ഷം പേർ ചികിത്സയിൽ തുടരുമ്പോൾ 1,34,580 പേർ രോഗമുക്തി നേടി. 2.6 കോടി പേർ ഇതുവരെ ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. തുടർച്ചയായ നാലു ദിവസമായി 4.48 ശതമാനത്തിൽ താഴെയാണ് പോസിറ്റിവിറ്റി.

തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് – 16,813. കേരളത്തിൽ 14,424 ഉം മഹാരാഷ്ട്രയിൽ 12,207 ഉം കർണാടകയിൽ 11,042 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

English Summary: India Reports 91,702 Covid Cases, Slightly Fewer Than Yesterday; 3,403 Deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA