‘തെൻഡുൽക്കറോ‍‍ടാകും പറഞ്ഞത്’; ബിജെപി വിവാദത്തിൽ സച്ചിൻ പൈലറ്റ്

Sachin Pilot (Image Credit - ANI / Twitter)
സച്ചിൻ പൈലറ്റ് (Image Credit - ANI / Twitter)
SHARE

ജയ്പുർ∙ ബിജെപിയിൽ ചേരുന്ന കാര്യം താനുമായി സംസാരിച്ചിരുന്നുവെന്ന ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ വാദം തള്ളി രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ഒരു ടിവി ചാനലിനോടാണ് ബിജെപിയിൽ ചേരുന്ന കാര്യം സച്ചിനുമായി ചർച്ച ചെയ്തെന്ന് റീത്ത പറഞ്ഞത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള സച്ചിന്റെ അഭിപ്രായവ്യത്യാസം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാൽ റീത്തയുടെ അവകാശവാദം വലിയ ചർച്ചയായിരുന്നു.

എന്നാൽ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറോടാകാം റീത്ത സംസാരിച്ചതെന്ന നിലപാടാണ് സച്ചിൻ പൈലറ്റ് സ്വീകരിച്ചത്. റീത്തയ്ക്ക് തന്നോടു സംസാരിക്കാനുള്ള ധൈര്യം ഉണ്ടാവില്ലെന്നായിരുന്നു ഇന്ധനവില വർധനയ്ക്ക് എതിരെ ജയ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെത്തിയ സച്ചിൻ മാധ്യമങ്ങളോടു പറഞ്ഞത്.

കഴിഞ്ഞ ജൂലൈയിൽ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിനോടു കലഹിച്ചുള്ള സച്ചിൻ പൈലറ്റിന്റെ നിലപാട് പാർട്ടിക്കുള്ളിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഹൈക്കമാൻ‍ഡ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പു നൽകുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എന്നാൽ പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പൈലറ്റ് ക്യാംപിന്റെ നിലപാട്.

English Summary: Pilot refutes Rita Bahuguna Joshi's claim of him joining BJP
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA