ADVERTISEMENT

ആഗ്ര∙ കളിക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് അഞ്ചു വയസ്സുകാരൻ വീണു. ആഗ്രയിലെ ധാരിയായി ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആഗ്ര റൂറലിലെ ഫത്തോഹാബാദിലുള്ള നിബോഹാര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടക്കുന്നത്.

കുട്ടിയുടെ അനക്കം ഇതുവരെ അറിയാൻ കഴിയുന്നുണ്ടെന്നും രക്ഷാപ്രവർത്തകരോടു പ്രതികരിക്കുന്നുണ്ടെന്നും നിബോഹാര എസ്എച്ച്ഒ സൂരജ് പ്രസാദ് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

അതേസമയം, പിതാവു കുഴിച്ച കുഴൽക്കിണറിലേക്കാണ് കുഞ്ഞ് വീണതെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുഴിയിലേക്ക് കുട്ടിക്കു പിടിക്കാനായി ഒരു കയർ ഇട്ടുകൊടുത്തിട്ടുണ്ടെന്നും ഗ്രാമീണർ പറഞ്ഞു.

English Summary: 5-Year-Old Falls Into 150-Feet-Deep Borewell In UP, Rescue Operation Underway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com