ADVERTISEMENT

ഘാസിപുർ∙ ഗംഗാനദിയിൽ ഒഴുകിനടക്കുന്ന തടിപ്പെട്ടിയിൽ നവജാതശിശുവിനെ കണ്ടെത്തി. യുപിയിലെ ഘാസിപുരിൽ ദാദ്രി ഘട്ടിലാണ് സംഭവം. വള്ളം തുഴഞ്ഞിരുന്ന ഗുല്ലു ഛഹുധരിയാണ് തടിപ്പെട്ടി കണ്ടെത്തിയത്. ഗംഗാനദിയിൽനിന്നുള്ള സമ്മാനമായി ആ പെൺകുഞ്ഞിനെ വളർത്തണമെന്നാണ് കരുതുന്നതെന്ന് ഗുല്ലു പറഞ്ഞു.

കുഞ്ഞിനെ കണ്ടെത്തിയ പെട്ടിയിൽ ദൈവങ്ങളുടെയും ദേവിമാരുടെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. കുഞ്ഞിന്റെ ജാതകവും പെട്ടിയിൽ ഉണ്ടായിരുന്നതായി ഗുല്ലു പറഞ്ഞു. വിവരമറിഞ്ഞതിനുപിന്നാലെ പൊലീസ് എത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

പരിശോധനകൾക്കുശേഷം കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ രക്ഷിച്ച ഗുല്ലുവിനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചു. കുഞ്ഞിനെ വളർത്തിക്കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

English Summary: Newborn Girl In Wooden Box Found Floating In Ganga, Rescued By Boatman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com