ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ വ്യവസായി മെഹുൽ ചോക്സിയെ ഡൊമിനിക്കൻ കോടതി ജയിലിലേക്ക് അയച്ചു. നിലവിൽ പൊലീസ് കസ്റ്റഡിയിലായിരുന്നു ചോക്സി. അതേസമയം, ആരോഗ്യനില മോശമായതിനാൽ ചോക്സി ആശുപത്രിയില്‍ തന്നെ തുടരുമെന്ന് അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു.

ചോക്സിക്ക് മാനസിക സമ്മർദവും ഉയർന്ന രക്തസമ്മർദവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അഭിഭാഷകർ കോടതിയിൽ ഹാജരാക്കിയിരുന്നു. പ‍ഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്സി ഇന്ത്യവിട്ടത്. 2018 മുതൽ താമസിച്ചിരുന്ന ആന്റിഗ്വയിൽനിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മെഹുൽ ചോക്സി ഡൊമിനിക്കയിൽ പിടിയിലായത്. എന്നാൽ ആന്റിഗ്വയിൽനിന്ന് തട്ടിക്കൊണ്ടുവന്നതാണെന്ന നിലപാടിലാണ് ചോക്സിയും അഭിഭാഷകരും.

English Summary: Mehul Choksi remanded to state prison in Dominica, but to remain in hospital: His lawyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com