ADVERTISEMENT

തിരുവല്ല∙ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത. മാര്‍ത്തോമ്മാ സഭ ലഹരി വിമോചന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലക്ഷ്യ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായുള്ള ആസക്തികള്‍ക്കെതിരെയുള്ള വി റ്റൂ ക്യാംപെയിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മെത്രാപ്പോലിത്ത.

സമിതി പ്രസിഡന്‍റ് തോമസ് മാര്‍ തിമൊഥെയോസ് എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിച്ചു.  റവ. തോമസ് പി.ജോര്‍ജ്, ചെയര്‍മാന്‍ റവ. പി.ജെ.മാമച്ചന്‍, കണ്‍വീനര്‍ അലക്സ് പി.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി സഭയുടെ നേതൃത്വത്തില്‍ 19 മുതല്‍ 26 വരെ വിവിധ പ്രചരണ പരിപാടികള്‍ നടത്തും. സമൂഹമാധ്യമങ്ങളിലൂടെ ഹാഷ്ടാഗ് പ്രചരണം, ലഘു വീഡിയോ നിര്‍മ്മാണം, വി റ്റൂ  ഫെയ്സ് ബുക്ക് ഫ്രെയിം ഉപയോഗം, പോസ്റ്റര്‍ തയാറാക്കല്‍ എന്നിവയിലൂടെയായിരിക്കും പരിപാടികള്‍ നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com