ADVERTISEMENT

മുംബൈ∙ ഓൺലൈൻ മദ്യ ഡെലിവറി പ്ലാറ്റ്ഫോം പണം വാങ്ങിയതിനു ശേഷം മദ്യം നൽകാതെ വഞ്ചിച്ചതായി ബോളിവുഡ് താരം ഷബാന ആസ്മിയുടെ ട്വീറ്റ്. ‘മുംബൈയിലെ ഓൺലൈൻ മദ്യ ഡെലിവറി പ്ലാറ്റ്ഫോമായ ലിവിങ് ലിക്വിഡ്ഡ് എന്നെ കളിപ്പിച്ചു. എല്ലാവരും കരുതിയിരിക്കുക. മുൻകൂട്ടി പണം അടച്ചതിനു ശേഷമാണ് ഓർഡർ നൽകിയത്. എന്നാൽ ഇതിനു ശേഷം അവർ എന്റെ ഫോൺ കോളുകൾ പോലും എടുക്കുന്നില്ല,’

പണം ഇടപാടിന്റെ വിവരങ്ങൾ അടക്കം പങ്കുവച്ചുകൊണ്ടായിരുന്നു 70 കാരിയായ ഷബനയുടെ ട്വീറ്റ്. എന്നാൽ എത്ര രൂപയാണു നഷ്ടമായതെന്നോ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടോ എന്നോ അവർ വ്യക്തമാക്കിയിട്ടില്ല. ബോളിവുഡ് താരങ്ങളായ അക്ഷയ് ഖന്ന, നർഗീസ് ഫക്രി, കരൺ സിങ് ഗ്രോവർ തുടങ്ങിയവരും മുൻപ് ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

English Summary: Actor Shabana Azmi Alleges Alcohol Delivery Platform Cheated Her

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com