ADVERTISEMENT

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിവിധ യാത്രക്കാരിൽ നിന്നായി 5.17 കിലോഗ്രാം സ്വർണം കസ്റ്റംസ്, ഡിആർഐ വിഭാഗങ്ങൾ പിടികൂടി. വ്യാഴാഴ്ച ജസീറ വിമാനത്തിൽ കുവൈത്തിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ തയ്യിൽ റഷീദ്, അബ്ദുൽ റഹിമാൻ തേക്കുംകാടൻ, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മുഷ്താഖ് കുട്ടശേരി എന്നിവരിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് 3447 ഗ്രാം സ്വർണം പിടികൂടിയത്.

nedumbassery-airport-gold-seized
നെടുമ്പാശേരിയിൽ ഡിആർഐ പിടികൂടിയ സ്വർണം

റഷീദ് 2 കിലോഗ്രാം സ്വർണവും മുഷ്താഖ് 998 ഗ്രാം സ്വർണവും അബ്ദുൽ റഹിമാൻ 449 ഗ്രാം സ്വർണവുമാണ് കടത്താൻ ശ്രമിച്ചത്. എമർജൻസി ലാംപ്, റേഡിയോ തുടങ്ങിയവയുടെ ഭാഗങ്ങളാക്കിയാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരം ലഭിച്ചതിനേത്തുടർന്ന് എത്തിയ ഡിആർഐയുടെ പ്രത്യേക സംഘമാണ് ഇവരെ പിടി കൂടിയത്.

വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് 2 യാത്രക്കാരിൽ നിന്നായി 1719 ഗ്രാം സ്വർമാണ് പിടികൂടിയത്. കുവൈത്തിൽ നിന്നെത്തിയ മലപ്പുറം സ്വദേശി യാസർ അറാഫത്ത്, ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ദുൽ സലാം എന്നിവരാണ് പിടിയിലായത്. യാസർ അറാഫത്ത് 948 ഗ്രാം സ്വർണം ഇലക്ട്രോണിക്സ് ഉപകരണങ്ങളിലൊളിപ്പിച്ചും അബ്ദുൽ സലാം 771 ഗ്രാം പേസ്റ്റ് രൂപത്തിലുള്ള സ്വർണം ശരീരത്തിലൊളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.

English Summary : Gold Smuggling: 5 arrested from Nedumbassery airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com