ADVERTISEMENT

കൊച്ചി∙ ഇന്ത്യയിലെ പ്രമുഖ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിലൊന്നിൽനിന്നു വ്യക്തിഗത വിവരങ്ങൾ ചോർന്നത് കണ്ടെത്തി കൊച്ചിയിൽനിന്നുള്ള സൈബർ സുരക്ഷാ സ്റ്റാർട് അപ് കമ്പനി ടെക്നിസാന്റ്. ഇവരുടെ ഡിജിറ്റൽ റിസ്ക് മോണിറ്ററിങ് ടൂൾ ആയ ഇന്റഗ്രിറ്റെ ഉപയോഗിച്ചാണ് സുരക്ഷാലംഘനം തിരിച്ചറിഞ്ഞത്. 3.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങളാണ് മോഷ്ടിച്ച് ഡേറ്റ ഷെയറിങ് പ്ലാറ്റ്ഫോമിൽ വിൽപനയ്ക്കു വച്ചത്.

ഉപഭോക്താവിന്റെ പേര്, ഉപഭോക്തൃ ഐഡി, കോൺടാക്റ്റ് നമ്പർ, ഇമെയിൽ ഐഡി, ട്രേഡ് ലോഗിൻ ഐഡി, ബ്രാഞ്ച് ഐഡി, നഗരം, രാജ്യം എന്നിവ ഉൾപ്പെടുന്ന വിശദമായ വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളാണ് (പിഐഐ) ചോർന്നിരിക്കുന്നത്. ഡേറ്റ മോഷണം തിരിച്ചറി‍ഞ്ഞതോടെ ടെക്നിസാന്റ്, സിഇ‌ആർ‌ടിക്ക് സംഭവം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ട്രേഡിങ് പ്ലാറ്റ്ഫോമുകളിലുണ്ടാകുന്ന വിവരച്ചോർച്ച വൻ സാമ്പത്തിക തട്ടിപ്പുകളിലേയ്ക്കു വഴി തെളിക്കുന്നതാണെന്ന് ടെക്നിസാന്റ് സ്ഥാപകനും സിഇഒയുമായ നന്ദകിഷോർ ഹരികുമാർ പറഞ്ഞു. നിലവിൽ രാജ്യാന്തര തലത്തിൽ നടക്കുന്ന ഇത്തരം വിവരച്ചോർച്ചകൾ പല ഓൺലൈൻ തട്ടിപ്പുകൾക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. നിരവധി വിവരച്ചോർച്ചകൾ കണ്ടെത്തിയിട്ടും പരിഹരിക്കപ്പെടാത്തത് തട്ടിപ്പു സംഘത്തിനു വലിയ തട്ടിപ്പുകൾക്കു പ്രചോദനമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Personal data leaked from leading trading platform
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com