ADVERTISEMENT

ശക്തമായ ത്രികോണ മൽസരം കാഴ്ച വച്ചിടത്തുനിന്നാണ് സിപിഐയുടെ പി.ബാലചന്ദ്രൻ നിയമസഭയിലെത്തിയത്. കോൺഗ്രസിന്റെ ലീഡർ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ജയിക്കുമെന്ന അഭ്യൂഹങ്ങളെ പാടെ കാറ്റിൽപ്പറത്തി ബാലചന്ദ്രൻ. തൃശൂരിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ച് മനോരമ ഓൺലൈനിന്റെ ‘ഓപ്പൺബുക്ക് ഓഫ് എംഎൽഎ’ വിഡിയോ പരമ്പയിൽ പി.ബാലചന്ദ്രൻ സംസാരിച്ചു.

വി.എസ്.സുനിൽകുമാർ നടത്തിയ വികസനത്തിന്റെ തുടർച്ചയായിരിക്കും താന്‍ മണ്ഡലത്തിൽ നടപ്പാക്കുകയെന്ന് പി.ബാലചന്ദ്രൻ. മനുഷ്യനെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനു പകരം ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ വോട്ടുതേടാൻ ശ്രമിച്ചതാണ് സുരേഷ് ഗോപിക്കു തിരിച്ചടിയായത്. ഇതേകാരണം കൊണ്ടുതന്നെയാണ് അവർക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാന്‍ കഴിയാതെയിരുന്നതും. വികസനവും വോട്ടു പാറ്റേണും തമ്മിൽ യാതൊരു ബന്ധവുമില്ല. വികസന പ്രവർത്തനങ്ങൾ വോട്ടിനെ സ്വാധീനിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ വികസനപ്രവർത്തനങ്ങൾ കൊണ്ടുമാത്രം ഒരാൾക്ക് വിജയിക്കാനുമാകില്ല. വികസനത്തെക്കുറിച്ച് ഇടത് എംഎല്‍എമാർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇതുമുൻനിർത്തിയാണ് വികസനം കൊണ്ടുവരാൻ ശ്രമിക്കുകയെന്നും പി.ബാലചന്ദ്രൻ പറഞ്ഞു. വിഡിയോ കാണാം.

English Summary: Interview of P Balachandran in Openbook of MLA video series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com