ADVERTISEMENT

മലപ്പുറം∙ മാണി സി.കാപ്പന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ) പിളര്‍ന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവര്‍ പാർട്ടി വിട്ടു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ കാപ്പന്‍റെ രാഷ്ട്രീയ നിലപാടുകളോടു വിയോജിച്ചാണ് തീരുമാനം.

തിരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍സിപിയുമായി വിയോജിച്ച് കാപ്പനൊപ്പം ചേര്‍ന്ന് രൂപീകരിച്ച നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരളയിലെ പ്രധാന നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബാബു കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് പി.ഗോപിനാഥ്, സെക്രട്ടറി എ.കെ.ജി. ദേവദാസ്, നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവരാണ് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

തിരഞ്ഞെടുപ്പിനു ശേഷം മാണി സി.കാപ്പന്‍ മുംബൈയിലെത്തി എന്‍സിപി നേതാക്കളെ കണ്ടതും യുഡിഎഫിനെതിരെ പ്രസ്താവന ഇറക്കിയതുമെല്ലാം പാര്‍ട്ടിയുമായി ആലോചിക്കാതെ എന്നാണ് ആക്ഷേപം. എന്‍സികെ ബന്ധം ഉപേക്ഷിച്ചതോടെ ഇനി ഏതു പാര്‍ട്ടിയില്‍ ചേരുമെന്ന് കൂട്ടായി തീരുമാനമെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.

English Summary: Split in Mani C Kappan's Party NCK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com