ADVERTISEMENT

ചെന്നൈ∙ പുതുച്ചേരിയിൽ മന്ത്രിസഭാ രൂപീകരണം നടന്നെങ്കിലും മന്ത്രിമാർക്കുള്ള വകുപ്പുകളുടെ വിഭജനം നീളുന്നു. അതേസമയം, വകുപ്പുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപു തന്നെ മന്ത്രിസഭയിലെ രണ്ടാമനായ ബിജെപി അംഗം എ.നമശിവായം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ‘ഹോം മിനിസ്റ്റർ’ എന്നു ചേർത്തു കഴിഞ്ഞു.

കരാർ അനുസരിച്ച് ആഭ്യന്തരം ബിജെപിക്കു തന്നെ ലഭിക്കും. എന്നാൽ, മറ്റു വകുപ്പുകളുടെ കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണെന്നാണു വിവരം. 47 വകുപ്പുകൾ മുഖ്യമന്ത്രി അടക്കം 6 മന്ത്രിമാർ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണു പുതുച്ചേരിയിൽ. 

എന്നാൽ, ഭരണമുന്നണിയിലെ സഖ്യകക്ഷികളായ ബിജെപിയും എൻആർ കോൺഗ്രസും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ തന്നെ വകുപ്പു വിഭജനം പൂർത്തിയാക്കുമെന്നു മുതിർന്ന ബിജെപി നേതാവ് പ്രതികരിച്ചു. വകുപ്പു വിഭജനം വൈകില്ലെന്നും ഇതു സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രധാന വകുപ്പുകൾ വേണമെന്ന കാര്യത്തിൽ ബിജെപി കടുംപിടുത്തം തുടരുന്നതാണു വകുപ്പു വിഭജനം വൈകാൻ കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വകുപ്പുകളുടെ കാര്യത്തിൽ മുഖ്യമന്ത്രി എൻ.രംഗസാമി തീരുമാനം പ്രഖ്യാപിച്ചേക്കും.

English Summary: Delay in allocation of portfolios to new ministers in Puducherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com