ADVERTISEMENT

കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തിന്റെയും പരസ്യപ്രതിഷേധത്തിന്റെയും പേരില്‍ കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയെടുക്കാൻ സിപിഎം. ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിന് അംഗീകാരം നല്‍കിയേക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്ത തീരുമാനത്തിനെതിരെ പ്രാദേശിക നേതാക്കളടക്കം നൂറുകണക്കിന് പ്രവര്‍ത്തകർ തെരുവിലിറങ്ങിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ആവശ്യം. സമീപ മണ്ഡലങ്ങളില്‍ പോലും ഇതിന്റ പ്രതിഫലനം ഉണ്ടാകുമെന്ന് ആശങ്കയുയര്‍ന്നതോടെ സിപിഎം തീരുമാനം മാറ്റുകയും കുഞ്ഞമ്മദ് കുട്ടിയെ സഥാനാര്‍ഥിയാകുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ കുഞ്ഞമ്മദ് കുട്ടി ജയിച്ചു.

കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ഥി മോഹമാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്കു പിന്നിലെന്നാണ് സിപിഎം അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിന്റ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ.ബാലനും എളമരം കരീമും പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്.

English Summary: Kuttiady protest: CPM Will take action against KP Kunhammed Kutti MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com