ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പൗരൻമാര്‍ക്കെതിരെയോ സേനാ നിലയങ്ങള്‍ക്കെതിരെയോ പാക്കിസ്ഥാൻ ആധുനിക യുദ്ധമുറകൾ പുറത്തെടുത്താൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇതിനുള്ള സ്ഥലവും സമയവും സേന നിശ്ചയിക്കുമെന്നും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്‌  ജനറൽ ബിപിൻ റാവത്ത്.

ജൂൺ 27നു ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം നടത്താൻ ഉപയോഗിച്ച ഡ്രോൺ പറത്തിയതു പാക്കിസ്ഥാനിൽനിന്നാണോ അതോ വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിൽനിന്നുതന്നെയോ എന്നു കണ്ടെത്താൻ വിവിധ ഏജൻസികൾ നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു ജനറൽ റാവത്തിന്റെ പരാമർശം.

jammu-air-force-station

‘സ്ഫോടനത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല. എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രകോപനങ്ങൾ ഉണ്ടായാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. സേന എന്തിനും തയാറാണ്. ആധുനിക യുദ്ധ മുറകളിലൂടെ സേനയെയോ പൗരൻമാരെയോ അപായപ്പെടുത്താൻ ശ്രമിച്ചാൽ തിരിച്ചടിക്കാനുള്ള എല്ലാ അധികാരവും സേനയ്ക്കുണ്ട്. ഇതിനുള്ള സ്ഥലവും സമയവും സേന നിശ്ചയിക്കും–’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി മുതൽ അതിർത്തിയിലെ വെടിനിർത്തലിനു പാക്കിസ്ഥാനുമായി നിലവിലുള്ള കരാറിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ– പരോക്ഷമായ യുദ്ധമുറകളിലൂടെ സമാധാന അന്തരീക്ഷം തകർക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമവും കരാറിന്റെ ലംഘനം തന്നെ. അടുത്ത ഘട്ടത്തിൽ ഡ്രോണിനു പകരം റോക്കറ്റ് ഉപയോഗിച്ചാകാം ആക്രമണം.’ 

ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ നിയന്ത്രണം തെറ്റിക്കാനുള്ള ജാമറുകൾ വ്യോമസേനയുടെ പക്കൽ ഉണ്ടെങ്കിലും ജമ്മു വിമാനത്താവളത്തിൽ ഇവ ഏർപ്പെടുത്തിയിട്ടില്ലെന്ന് എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ പറഞ്ഞു. വിമാനത്താവളത്തിലെ വ്യോമസേനാ ഹെലികോപ്ടറുകളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണു ജമ്മുവിൽ നടന്നത്. ആ ശ്രമം പരാജയപ്പെട്ടു. ഡ്രോൺ യുദ്ധമുറ ഒരു പുതിയ വെല്ലുവിളിയാണ്. ഇതു പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു – ഭദൗരിയ പറഞ്ഞു.

English Summary: India to retaliate at a time, place of its choosing: CDS Rawat

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com