ADVERTISEMENT

ശ്രീനഗർ/കോഴിക്കോട്∙ ജമ്മുകശ്മീരില്‍ സുന്ദര്‍ഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ വീരമൃത്യു വരിച്ചു. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശിയായ നായിക് സുബേദാര്‍ എം.ശ്രീജിത്ത് (42), ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ടു ഭീകരരെ സേന വധിച്ചു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. 

ജമ്മു വിമാനത്താവളത്തിനു നേരേ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യൻ സേന മേഖലയിൽ വ്യാപക പരിശോധനയാണു നടത്തുന്നത്. ജൂൺ 29നു രാജൗരി ജില്ലയിൽ സേന പരിശോധന നടത്തിയിരുന്നു.

‘മേഖലയിൽ ഭീകരർ ഉള്ളതായി വീണ്ടും വിവരം ലഭിച്ചതോടെ ഇവരെ കണ്ടെത്തി നശിപ്പിക്കാൻ സേന വീണ്ടും തിരച്ചിൽ തുടങ്ങുകയായിരുന്നു. ഇതിനിടെ ദാദൽ കാടുകളിൽവച്ചു സേന ഭീകരരുമായി മുഖാമുഖം വന്നു. തീവ്രവാദികൾ വെടിവയ്പ്പും ഗ്രനേഡ് ഉപയോഗവും തുടങ്ങിയതോടെ തിരിച്ചടിച്ച സേന 2 ഭീകരരെ വധിച്ചു. 2 ജവാൻമാരും വീരമൃത്യു വരിച്ചു.’– സേനാ വക്താവ് അറിയിച്ചു. 

തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി. ചേമഞ്ചേരി പൂക്കാട് ശ്രീജിത്ത് പുതുതായി വീട് നിര്‍മിച്ചിരുന്നു.

English Summary: 2 Pak Terrorists Shot Dead In J&K Encounter; 2 Soldiers including malayali Killed In Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com