പാരിസിലെ ആസ്തികൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചില്ല; കേന്ദ്രം

Narendra Modi (Image Credit - PIB)
പ്രധാനമന്ത്രി നരേന്ദ്ര മോദി (Image Credit - PIB)
SHARE

ന്യൂഡൽഹി∙ പാരിസിലെ ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ കെയ്ൻ എനർജി പിടിച്ചെടുത്തതായും മരവിപ്പിച്ചതായും ബന്ധപ്പെട്ട് ഫ്രഞ്ച് കോടതികളിൽനിന്നുള്ള നോട്ടിസോ ഉത്തരവോ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ മനസ്സിലാക്കാൻ സർക്കാർ ശ്രമിച്ചുവരുന്നു. അത്തരമൊരു ഉത്തരവ് ലഭിച്ചാൽ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ നിയമ പരിഹാരങ്ങൾ സ്വീകരിക്കും.

2020 ഡിസംബറിലുണ്ടായ രാജ്യാന്തര മധ്യസ്ഥ തീർപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയിൽ 2021 മാർച്ച് 22ന് സർക്കാർ ഇതിനോടകം അപേക്ഷ നൽകിയിട്ടുണ്ട്. തർക്കപരിഹാര ചർച്ചകൾക്കായി കെയ്‌ൻസിന്റെ സിഇഒയും പ്രതിനിധികളും ഇന്ത്യൻ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ സർക്കാർ അറിയിച്ചു. 

English Summary: Not got order from any French Court: India on Cairn case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA