ADVERTISEMENT

ചണ്ഡിഗഡ് ∙ അഭ്യന്തര കലാപം രൂക്ഷമായ പഞ്ചാബ് കോൺഗ്രസിൽ ഈ ആഴ്ചയോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നു സൂചന. സംസ്ഥാന കോൺഗ്രസിനെ നയിക്കാൻ പുതിയ നേതാവ് എത്തുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുമെന്നും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. പഞ്ചാബിലെ ഭിന്നത പരിഹരിക്കുന്നതിനായി ഹൈക്കമാൻഡ് രൂപീകരിച്ച മൂന്നംഗ പാനലിലെ അംഗമാണു റാവത്ത്.

മുഖ്യമന്ത്രി അമരീന്ദർ സിങ്ങും മുൻ മന്ത്രി നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തർക്കമാണു സംസ്ഥാനത്തെ പ്രധാന പ്രശ്നം. ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്താലും അമരീന്ദറിനു കീഴിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയ സിദ്ദുവിനു സംസ്ഥാന കോൺഗ്രസ് മേധാവി പദവിയിൽ നോട്ടമുണ്ട്. ഇതിനിടെ, പാർട്ടിയിലെ ഹിന്ദുവിഭാഗം നേതാക്കളുമായി അമരീന്ദർ നടത്തിയ കൂടിക്കാഴ്ച ചർച്ചകൾക്കു വഴിതുറന്നു. സിദ്ദുവിനു തടയിടാനാണ് അമരീന്ദറിന്റെ ശ്രമമെന്നാണു വ്യഖ്യാനം.

അമരീന്ദർ മുഖ്യമന്ത്രിയായി തുടരുമെങ്കിലും സിദ്ദുവിന് ‘ഉചിതമായ’ ഇടം നൽകണമെന്നാണു മൂന്നംഗ പാനലിന്റെ നിർദേശമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ‘മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടാകില്ല. ആ നിലയിൽ ഒരു മാറ്റവും ആരും ആവശ്യപ്പെട്ടിട്ടില്ല. നേതാക്കൾക്കും പ്രവർത്തകർക്കും കുറച്ചു പ്രശ്‌നങ്ങളുണ്ടായിരുന്നു, അവ പരിഹരിക്കും. പാർട്ടി പല ഘടകങ്ങളും കണക്കിലെടുക്കണം. വ്യക്തികൾ അവർക്ക് അർഹമായ പങ്ക് വഹിക്കേണ്ടതാണ്. 2-3 ദിവസത്തിനുള്ളിൽ മാറ്റങ്ങളുണ്ടാകും. മാറ്റങ്ങളിൽ പഞ്ചാബ് കോൺഗ്രസിലെ എല്ലാവരും സന്തുഷ്ടരാണ്’– റാവത്ത് പറഞ്ഞു.

English Summary: Punjab: New Congress state chief, cabinet rejig in '2-3 days'?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com